യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ്; വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ തീരുമാനം

ദുബായ്: യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇയും യുഎസും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പങ്കാളിത്തവും വർദ്ധിപ്പിക്കുന്നതിനെ കുറിച്ച് ഇരു നേതാക്കളും ചർച്ച നടത്തി. വൈറ്റ് ഹൗസിൽ വെച്ചായിരുന്നു ചർച്ച നടന്നത്. യുഎസുമായുള്ള പങ്കാളിത്തത്തിനുള്ള ശക്തമായ പ്രതിബദ്ധത യുഎഇ പ്രസിഡന്റ് ചർച്ചയിൽ ഉയർത്തിക്കാട്ടി.

യുഎഇയും യുഎസും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന്റെ ആഴത്തെക്കുറിച്ചും ഈ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള ദൃഢനിശ്ചയത്തെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. വ്യാപാരം, നിക്ഷേപം, സമ്പദ് വ്യവസ്ഥ, നൂതന സാങ്കേതികവിദ്യ, ബഹിരാകാശം, പുനരുപയോഗ ഊർജം, കാലാവസ്ഥാ പ്രവർത്തനം, സുസ്ഥിരത, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിൽ. ആഗോള സമൃദ്ധിക്കും സുസ്ഥിരതയ്ക്കുമായി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാൻ ധാരണയായി.

അതേസമയം, യുഎഇയെ രണ്ടാമത്തെ പ്രധാന പ്രതിരോധ പങ്കാളിത്തമുള്ള രാജ്യമായി യുഎസ് പ്രഖ്യാപിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്ത്യയ്ക്ക് ശേഷം അമേരിക്കയുടെ പ്രധാന പ്രതിരോധ പങ്കാളിത്ത രാജ്യമായി യുഎഇയെ അംഗീകരിച്ചത്. ഗാസയിലേക്ക് അടിയന്തര മാനുഷിക സഹായ വിതരണത്തിന് ഇരുവരും ആഹ്വാനം ചെയ്തു. ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തൽ കരാറിൽ ഏർപ്പെടുന്നതിനെ കുറിച്ചും നേതാക്കൾ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!