40 വർഷങ്ങൾ ഒരേ സ്കൂളിൽ അധ്യാപിക; രാജ്യത്ത് ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച അധ്യാപകരിൽ ഒരാളായി ഹംദി

ദുബായ്: ‘അധ്യാപനത്തേക്കാൾ സംതൃപ്തി നൽകുന്ന മറ്റൊരു ജോലിയുമില്ല’- നാലു പതിറ്റാണ്ടുകളായി യുഎഇയിൽ അധ്യാപികയായി ജോലി ചെയ്യുന്ന ഹംദിയുടെ വാക്കുകളാണിത്. 40 വർഷത്തോളമായി ഒരു സ്‌കൂളിൽ തന്നെ അധ്യാപികയായി സേവനം അനുഷ്ഠിക്കുകയാണ് ഇവർ. യുഎഇയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച അധ്യാപകരിൽ ഒരാളാണിത്. അബുദാബി ഇന്ത്യൻ സ്‌കൂളിലാണ് ഇവർ അധ്യാപികയായി ജോലി ചെയ്യുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച അദ്ധ്യാപകരിൽ ഒരാളെന്ന നിലയിൽ, ആയിരക്കണക്കിന് ജീവിതങ്ങളെ സ്വാധീനിക്കാൻ ഹംദിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഹംദിയുടെ പ്രസന്നമായ പെരുമാറ്റവും അചഞ്ചലമായ അർപ്പണബോധവും അവരെ സഹപ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും പ്രിയപ്പെട്ടവളാക്കുന്നു.

വിദ്യാർത്ഥികളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ഒരു പങ്ക് വഹിച്ചതിൽ തനിക്ക് അഭിമാനമുണ്ടെന്ന് ഹംദി വ്യക്തമാക്കി. പലസ്തീനിയൻ സ്വദേശിയായ ഹംദി ജനിച്ചതും വളർന്നതും ഇറാഖിലാണ്. പിന്നീട് സ്‌കൂൾ കാലഘട്ടത്തിൽ ഇവർ യുഎഇയിലെത്തി. എന്തിനാണ് ഇന്ത്യൻ സ്‌കൂളിൽ സേവനം അനുഷ്ഠിക്കുന്നതെന്ന് പലരും ഹംദിയോട് ചോദിച്ചിട്ടുണ്ട്. ഇന്ത്യൻ സംസ്‌കാരത്തോടുള്ള ഇഷ്ടമാണ് ഇതിന് കാരണമെന്ന് ഹംദി പറയുന്നു.

തന്റെ സ്‌കൂൾ തനിക്ക് കുടുംബം പോലെയാണ്. തനിക്ക് ഉയർന്ന ശമ്പളത്തോടെ പല ജോലികളുടെ ഓഫറും ലഭിച്ചിട്ടുണ്ട്. എന്നാൽ, ഈ സ്‌കൂളിലെ ജോലി ഉപേക്ഷിച്ച് പോകുന്ന കാര്യം തനിക്ക് ചിന്തിക്കാനേ കഴിയില്ലെന്നും ഹംദി കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!