യുഎഇയിൽ ഒക്ടോബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു

ദുബായ്: യുഎഇയിൽ 2024 ഒക്‌ടോബർ മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഒക്ടോബർ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.66 ദിർഹമായിരിക്കും നിരക്ക്. സെപ്തംബർ മാസം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.90 ദിർഹമായിരുന്നു നിരക്ക്.

സ്‌പെഷ്യൽ 95 പെട്രോളിന് ഒക്ടോബർ 1 മുതൽ 2.54 ദിർഹമാണ് വില. സെപ്തംബർ മാസം സ്‌പെഷ്യൽ 95 പെട്രോളിന്റെ വില 2.78 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.47 ദിർഹമാണ് ഒക്ടോബർ മാസത്തെ നിരക്ക്. സെപ്തംബറിൽ ഇ പ്ലസ് ലിറ്ററിന് 2.71 ദിർഹമായിരുന്നു വില.

ഡീസൽ ലിറ്ററിന് 2.6 ദിർഹമാണ് ഒക്ടോബറിലെ നിരക്ക്. 2024 സെപ്തംബർ മാസത്തിൽ ലിറ്ററിന് 2.78 ദിർഹം ആയിരുന്നു ഡീസൽ നിരക്ക്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!