ഫുജൈറ: ഫുജൈറയിൽ പർവ്വത പ്രദേശങ്ങളിൽ വന്യമൃഗങ്ങളെ വേട്ടയാടാൻ സ്ഥാപിച്ച കെണികൾ പിടിച്ചെടുത്തു. ഫുജൈറ പരിസ്ഥിതി സംരക്ഷണ അതോറിറ്റിയാണ് കെണികൾ പിടിച്ചെടുത്തത്. കെണി സ്ഥാപിച്ച വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് അധികൃതർ സംഭവസ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചത്.
കെണികൾ സ്ഥാപിച്ച പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം അതോറിറ്റി ആരംഭിച്ചു. ഇത്തരക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. പരിസ്ഥിതിയ്ക്ക് കോട്ടം തട്ടുന്ന രീതിയിലുള്ള ഇത്തരം പ്രവർത്തികളിലേർപ്പെടുന്നവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 800368 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെട്ട് വിവരം അറിയിക്കേണ്ടതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.