ലെബനിലെ യുദ്ധസാഹചര്യം; ആശങ്ക പ്രകടിപ്പിച്ച് യുഎഇ

ദുബായ്: ലെബനനിലെ സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് യുഎഇ. ലെബനനിലെ നിലവിലെ സ്ഥിഗതികളിലാണ് യുഎഇ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. ലെബനന്റെ ഐക്യം, ദേശീയ പരമാധികാരം, പ്രാദേശിക അഖണ്ഡത എന്നിവയോടുള്ള തങ്ങളുടെ അചഞ്ചലമായ നിലപാട് യുഎഇ ആവർത്തിച്ചു. ഈ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ ലെബനനിലെ ജനങ്ങൾക്ക് രാജ്യം നൽകുന്ന പിന്തുണ യുഎഇ ഉയർത്തിക്കാട്ടി.

അതേസമയം, ലെബനനിലെ ജനങ്ങൾക്ക് അടിയന്തരമായി 100 മില്യൺ ഡോളറിന്റെ ദുരിതാശ്വാസ പാക്കേജ് എത്തിക്കാൻ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശിച്ചു. നിലവിലെ വെല്ലുവിളികളെ അതിജീവിക്കാൻ ലെബനനിലെ ജനങ്ങളെ സഹായിക്കാനുള്ള യുഎഇയുടെ ശ്രമത്തിന്റെ ഭാഗമായാണ് നിർദ്ദേശം.

ലെബനനിൽ സ്ഥിതിഗതികൾ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. സൗത്ത് ബെയ്‌റൂട്ടിൽ ആറ് വ്യോമാക്രമണങ്ങൾ ഇസ്രയേൽ ഇതിനോടകം നടത്തിയെന്നാണ് ലെബനിയൻ സെക്യൂരിറ്റി ഓഫീസർ വ്യക്തമാക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!