ദുബായ്: 2030-ഓടെ യുഎഇയിൽ 27,000 പുതിയ ഹോട്ടൽ മുറികൾ സജ്ജമാക്കും. യുഎഇയുടെ ഹോസ്പിറ്റാലിറ്റി മേഖല കൂടുതൽ വളർച്ച കൈവരിക്കാനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് ആഗോള പ്രോപ്പർട്ടി കൺസൾട്ടൻസി നൈറ്റ് ഫ്രാങ്കിന്റെ വാർഷിക കണക്കുകൾ വ്യക്തമാക്കുന്നത്.
2030 ഓടെ 26,832 പുതിയ ഹോട്ടൽ മുറികൾ പൂർത്തിയാകും. 2024 ൽ 12.7 ശതമാനം വർദ്ധനവാണ് ഹോട്ടൽ മുറികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖല 26 ശതമാനം വളർച്ച നേടിയെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. 2023ൽ എമിറേറ്റ്സിന്റെ ജിഡിപിയുടെ 11.7 ശതമാനത്തെയാണ് ഈ വളർച്ച പ്രതിഫലിപ്പിക്കുന്നത്.
യുഎഇ സമ്പദ് വ്യവസ്ഥയുടെ പ്രധാന ഘടകങ്ങളാണ് ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖല. 2023ൽ രാജ്യവ്യാപകമായി 809,000 തൊഴിലവസരങ്ങളാണ് ഈ മേഖലയിലുണ്ടായത്. 2022നെ അപേക്ഷിച്ച് 5.3 ശതമാനം വർദ്ധനവാണ് ഈ മേഖലകളിൽ ഉണ്ടായിരിക്കുന്നത്.