ഇസ്രയേൽ-ഹിസ്ബുള്ള സംഘർഷം; ബെയ്‌റൂത്തിലേക്കുള്ള വിമാന സർവ്വീസുകൾ നിർത്തിവെച്ച് എയർ അറേബ്യ

ദുബായ്: ബെയ്‌റൂത്തിലേക്കുള്ള വിമാന സർവ്വീസുകൾ നിർത്തിവെച്ച് എയർ അറേബ്യ. പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ ബെയ്‌റൂത്തിലേക്കുള്ള വിമാനങ്ങൾ നിർത്തിവെച്ചതായി എയർ അറേബ്യ വ്യക്തമാക്കി. ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. നിലവിലെ സാഹചര്യം കാരണം, ഷാർജയിൽ നിന്നും അബുദാബിയിൽ നിന്നും ബെയ്റൂത്തിലേക്കുള്ള വിമാനങ്ങൾ കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചിരിക്കുന്നുവെന്ന് എയർ അറേബ്യ അധികൃതർ പറഞ്ഞു.

യുഎഇ ആസ്ഥാനമായുള്ള മറ്റ് എയർലൈനുകൾ ബെയ്‌റൂത്തിലേക്കുള്ള വിമാന സർവ്വീസുകൾ റദ്ദാക്കിയതായി നേരത്തെ അറിയിച്ചിരുന്നു.ഒക്ടോബർ 8 വരെ ലെബനൻ തലസ്ഥാനത്തേക്കും തിരിച്ചും വിമാന സർവ്വീസുകൾ നടത്തില്ലെന്ന് എമിറേറ്റ്‌സ് അറിയിച്ചിട്ടുണ്ട്. ലെബനനിലേക്കുള്ള യാത്രകൾ ഒക്ടോബർ 3 വരെ നിർത്തിവച്ചതായി ഇത്തിഹാദ് എയർവേയ്‌സും വ്യക്തമാക്കി.

ബെയ്‌റൂത്തിലേക്കുള്ള വിമാനങ്ങൾ ഫ്‌ളൈ ദുബായ് ഒക്ടോബർ 7 വരെ റദ്ദാക്കി. തങ്ങൾ ലെബനനിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുന്നുവെന്ന് വിമാന കമ്പനി അറിയിച്ചു. ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നത്. ഫ്ളൈറ്റ് റദ്ദാക്കൽ നടപടിയിലൂടെ അസൗകര്യം നേരിടേണ്ടി വന്ന യാത്രക്കാരോട് കമ്പനി ഖേദപ്രകടനം നടത്തുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!