ദുബായ്: ഈജിപ്ത് സന്ദർശനം ആരംഭിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ നഹ്യാൻ. വ്യാഴാഴ്ച അദ്ദേഹം കെയ്റോയിലെത്തി. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയാണ് കെയ്റോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്യും. ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്ന സഹകരണത്തിനുള്ള പുതിയ അവസരങ്ങൾ തുറക്കുന്നതിലും സന്ദർശനം ഗുണംചെയ്യും.
ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ, അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിലെ യുഎഇ അംബാസഡർ മറിയം ഖലീഫ അൽ കാബി തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.