ദുബായ്: യുഎഇയിൽ നിന്നും ഐഫോൺ 16 ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച നാലു പേർ പിടിയിൽ. 12ഐഫോൺ 16 പ്രോ മാക്‌സ് ഇവരിൽ നിന്നും ഡൽഹി കസ്റ്റംസ് പിടിച്ചെടുത്തു. ഒക്ടോബർ ഒന്നിനാണ് ഇവർ പിടിയിലായത്. ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരാണ് അറസ്റ്റിലായതെന്ന് അധികൃതർ വ്യക്തമാക്കി.
ഐഫോൺ 16 പ്ലസിന് അതിന്റെ അടിസ്ഥാന മോഡിന് 3,799 ദിർഹമാണ് വില. എന്നാൽ, 3,399 ദിർഹത്തിലാണ് ഐഫോൺ 16 വിൽപ്പന നിലവിൽ യുഎഇയിൽ ആരംഭിക്കുന്നത്. 5,099 ദിർഹം അടിസ്ഥാന വിലയുള്ള ഐഫോൺ 16 പ്രോയ്ക്ക് 4,299 ദിർഹം മുതലാണ് യുഎഇയിൽ വിൽപ്പന ആരംഭിക്കുന്നത്,
സ്വന്തം രാജ്യങ്ങളിൽ ഉയർന്ന വിലയ്ക്ക് iPhone 16 വിൽക്കാനുള്ള അവസരത്തിനായി യുഎഇയിലെത്തി ഫോൺ വാങ്ങുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്.