ദുബായ്: യുഎഇയിലെ ചില പ്രദേശങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നാണ് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനം.
ഒക്ടോബർ 7 തിങ്കൾ മുതൽ ഒക്ടോബർ 9 ബുധൻ വരെ അബുദാബിയിലെ പല പ്രദേശങ്ങളിലും വ്യത്യസ്ത തീവ്രതയുള്ള മഴ ഉണ്ടാകാൻ സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു. ന്യൂനമർദ്ദത്തെ തുടർന്ന് യുഎഇയിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
അതേസമയം അബുദാബിയിലും ദുബായിലും താപനില 39 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു.