അബുദാബി: ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ ഒന്നു മുതൽ ആരംഭിക്കും. അബുദാബി അൽ വത്ബയിലാണ് ശൈഖ് സായിദ് ഫെസ്റ്റിവൽ നടക്കുന്നത്. ഫെബ്രുവരി 28 നാണ് ഫെസ്റ്റിവൽ അവസാനിക്കുന്നത്.
വാരാന്ത്യങ്ങളിലായിരിക്കും പ്രധാന പരിപാടികൾ നടത്തുക. ഇത്തവണ പുതിയ പരിപാടികളും ഫെസ്റ്റിവലിന്റെ ഭാഗമായി ഉണ്ടാകും. ഫെസ്റ്റിവലിൽ ആറായിരത്തിലേറെ സാംസ്കാരിക പരിപാടികളിലായി 27 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും.
മ്യൂസിക്കൽ ഫൗണ്ടേൻ, സംഗീതനിശകൾ, മറ്റ് ഷോകൾ തുടങ്ങിയവയെല്ലാം ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറും. ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ഉറപ്പിച്ച ദേശീയമൂല്യങ്ങളുടെ സംരക്ഷണ സന്ദേശവും പകരുന്ന യൂണിയൻ മാർച്ചും ഫെസ്റ്റിവലിൽ നടക്കും.