ദുബായ്: യുഎഇയിൽ ഇന്ന് പൊടിനിറഞ്ഞ അന്തരീക്ഷം പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.
രാജ്യത്ത് ഇന്ന് നേരിയ കാറ്റ് വീശാനിടയുണ്ട്. രാജ്യത്തിന്റെ തീരപ്രദേശങ്ങളിൽ ഈർപ്പത്തിന്റെ അളവ് ഉയർന്ന് 85 ശതമാനത്തിലും പർവതപ്രദേശങ്ങളിൽ 15 ശതമാനത്തിലും എത്തുമെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി അറിയിച്ചു.
അതേസമയം, അബുദാബിയിൽ താപനില 38 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 39 ഡിഗ്രി സെൽഷ്യസിലേക്കും ഉയരും. രാജ്യത്തിന്റെ പർവതപ്രദേശങ്ങളിൽ താപനില 20 ഡിഗ്രി സെൽഷ്യസായി കുറയുമെന്നും ആന്തരിക പ്രദേശങ്ങളിൽ ഉയർന്ന താപനില 42 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.