കേരളത്തിലേക്കുള്ള പ്രതിദിന സർവീസുകൾ വെട്ടിച്ചുരുക്കി; അറിയിപ്പുമായി ഗൾഫ് എയർ

മനാമ: കേരളത്തിലേക്കുള്ള പ്രതിദിന സർവീസുകൾ വെട്ടിച്ചുരുക്കി വിമാനക്കമ്പനി ഗൾഫ് എയർ. കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന ഗൾഫ് എയർ സർവീസ് നാലു ദിവസമാക്കിയാണ് വെട്ടിച്ചുരുക്കിയത്. നവംബർ മുതൽ നാല് ദിവസം മാത്രമെ കേരളത്തിലേക്ക് സർവ്വീസ് ഉണ്ടായിരിക്കൂവെന്ന് ഗൾഫ് എയർ അറിയിച്ചത്.

ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും ബഹ്‌റൈനിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസ് നടക്കുക. തിരികെയുള്ള സർവീസും നാല് ദിവസമാക്കി. ഞായർ, ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലായിരിക്കും ബഹ്‌റൈനിൽ നിന്ന് കോഴിക്കോടേക്ക് സർവീസ്.

അതേസമയം 2024 ഡിസംബർ 15 മുതൽ രാജസ്ഥാനിലെ ജയ്പൂരിലേക്ക് സർവീസുകൾ വ്യാപിപ്പിക്കുമെന്ന് യുഎഇയുടെ ഇത്തിഹാദ് എയർവേയ്‌സ് അറിയിച്ചിരുന്നു. ഉടൻ തന്നെ ഇത്തിഹാദ് എയർവേയ്‌സ് അബുദാബിക്കും ജയ്പൂരിനും ഇടയ്ക്ക് 10 സർവീസുകൾ ആരംഭിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!