ദുബായ്: ദുബായ് ഗ്ലോബൽ വില്ലേജ് സീസൺ 29 ന് ഇന്ന് തുടക്കമാകും. ഇന്ന് വൈകുന്നേരം ആറു മണിയ്ക്ക് ഗ്ലോബൽ വില്ലേജ് സന്ദർശകർക്കായി തുറന്നു നൽകും. പുലർച്ചെ 12 മണി വരെയാണ് ഗ്ലോബൽ വില്ലേജിലേക്കുള്ള പ്രവേശന സമയം.
ഞായർ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ പിറ്റേന്ന് പുലർച്ചെ 12 വരെയും വ്യാഴം മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ പുലർച്ചെ ഒന്നു വരെയുമാണ് ഗ്ലോബൽ വില്ലേജിലേക്കുള്ള പ്രവേശന സമയമെന്ന് അധികൃതർ വ്യക്തമാക്കി.
ഒരാൾക്ക് 25 ദിർഹമാണ് ഗ്ലോബൽ വില്ലേജിലേക്കുള്ള പ്രവേശന നിരക്ക്. ഗ്ലോബൽ വില്ലേജിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. പൊതു അവധി ദിവസങ്ങൾ ഒഴികെയുള്ള (ഞായർ മുതൽ വ്യാഴം വരെ സാധുത.) പ്രതിവാര ടിക്കറ്റിന് 25 ദിർഹമാണ് പ്രവേശന നിരക്ക്. ഏത് ദിവസവും പ്രവേശിക്കാൻ കഴിയുന്ന ടിക്കറ്റിന് 30 ദിർഹമാണ് നിരക്ക്. 3 വയസ്സും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്കും 65 വയസ്സിനു മുകളിലുള്ള മുതിർന്നവർക്കും ഭിന്നശേഷിയുള്ളവർക്കും പ്രവേശനം സൗജന്യമാണ്. അടുത്ത വർഷം മെയ് മാസം ഗ്ലോബൽ വില്ലേജ് സീസൺ 29 അവസാനിക്കും.