ദുബായ്: യുഎഇയിൽ ഇന്നും സ്വർണ്ണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ബുധനാഴ്ച്ച വിപണി ആരംഭിച്ചപ്പോഴാണ് സ്വർണ്ണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയത്. യുഎഇ സമയം രാവിലെ 9 മണിയ്ക്ക് വ്യാപാരം ആരംഭിച്ചപ്പോൾ 24 കാരറ്റ് സ്വർണ്ണം ഒരു ഗ്രാമിന് 323 ദിർഹമാണ് നിരക്ക്. ചൊവ്വാഴ്ച്ച രാത്രി വ്യാപാരം അവസാനിപ്പിച്ചപ്പോൾ 320.75 ദിർഹമായിരുന്നു 24 കാരറ്റ് സ്വർണ്ണത്തിന്റെ വില. 2.25 ദിർഹത്തിന്റെ ഉയർച്ചയാണ് ഇന്ന് രേഖപ്പെടുത്തിയത്.
22 കാരറ്റിന് 299 ദിർഹവും 21 കാരറ്റിന് 289.5 ദിർഹവും 18 കാരറ്റിന് 248 ദിർഹവുമാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയിലും സ്വർണ്ണവില ഉയർന്നിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണ്ണവ്യാപാരം പുരോഗമിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണനിക്ഷേപം കൂടുന്നതാണ് വില ഉയരാനുള്ള കാരണങ്ങൾ.