അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നാളെ റഷ്യയിലേക്ക്. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് അദ്ദേഹം റഷ്യയിലേക്ക് പോകുന്നത്. കസാനിൽ 22, 23, 24 തീയതികളിലാണ് ഉച്ചകോടി നടക്കുക.
ബ്രിക്സ് അംഗമായ ശേഷം യുഎഇ പങ്കെടുക്കുന്ന ആദ്യത്തെ ഉച്ചകോടിയാണിത്. ഇതോടനുബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തും.
ഉഭയകക്ഷി ബന്ധം, സാമ്പത്തികം, വ്യാപാരം, നിക്ഷേപം, ഊർജം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തമാക്കാനും കൂടുതൽ മേഖലകളിൽ ഒന്നുചേർന്ന് പ്രവർത്തിക്കാനും വേണ്ടിയുള്ള കാര്യങ്ങൾ ചർച്ച ചെയ്യും.