യുഎഇ ദേശീയ ദിനം; ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി

ദുബായ്: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും ഡിസംബർ 2, 3 തീയതികളിൽ അവധി പ്രഖ്യാപിച്ചു. യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചത്. റഗുലർ ക്ലാസുകൾ ഡിസംബർ 4 ബുധനാഴ്ച പുനരാരംഭിക്കുമെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി ശനിയാഴ്ച അറിയിച്ചു.

ഡിസംബർ 2 നാണ് യുഎഇയുടെ 53-ാമത് ദേശീയദിനം. ഈദ് അൽ ഇത്തിഹാദ് (ദേശീയപ്പെരുന്നാൾ) എന്ന പേരിലായിരിക്കും ഇനിമുതൽ ദേശീയദിനാഘോഷം നടക്കുക. വിവിധ എമിറേറ്റുകൾ ദേശീയ ദിനാഘോഷം നടത്താനുള്ള തയ്യാറെടുപ്പുകൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

അതേസമയം, യുഎഇ ദേശീയദിനം പ്രമാണിച്ച് രാജ്യത്തെ സ്വകാര്യമേഖലയ്ക്ക് 2 ദിവസം അവധി ലഭിക്കും. ഡിസംബർ 2,3 തിയതികളിലാണ് അവധിയെന്ന് മനുഷ്യവിഭവ-സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. എന്നാൽ വാരാന്ത്യ അവധിദിനങ്ങളായ ശനി, ഞായർ ഇതോടൊപ്പം ചേരുമ്പോൾ ഫലത്തിൽ 4 ദിവസമായി മാറും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!