ദുബായ് റൺ; പങ്കാളികളായത് ലക്ഷക്കണക്കിന് പേർ

ദുബായ്: ദുബായ് ഫിറ്റ്‌നസ് ചാലഞ്ചിന്റെ ഭാഗമായ ദുബായ് റൺ ആരംഭിച്ചു. രാവിലെ 6.30 നാണ് ദുബായ് റൺ ആരംഭിച്ചത്. ദുബായ് റണ്ണിന്റെ ഭാഗമായി 4 പ്രധാന റോഡുകൾ താൽക്കാലികമായി അടച്ചിട്ടിരുന്നു. പുലർച്ചെ 3.30 മുതൽ രാവിലെ 10.30 വരെയാണ് റോഡുകൾ അടച്ചത്.

ദുബായ് റണിൽ പങ്കെടുക്കാനെത്തിയവരുടെ സുരക്ഷ ഉറപ്പാക്കാൻ പോലീസ് വാഹനങ്ങളും ഉണ്ടായിരുന്നു. ഈ പോലീസ് വാഹനങ്ങൾ ദുബായ് റണ്ണിൽ പങ്കെടുത്തവർക്ക് വഴിയൊരുക്കിയത്. ദുബായ് കിരീടാവകാശി ശൈഖ് സായിദ് പ്രധാന വേദിയിലെത്തി ദുബായ് റണ്ണിൽ പങ്കെടുത്തവരെ സ്വീകരിച്ചു.

ശൈഖ് സായിദ് റോഡിലെ പ്രധാന ആകർഷണങ്ങൾക്കിടയിലൂടെ ഓടാമെന്നതാണ് ദുബായ് റണ്ണിന്റെ ഏറ്റവും വലിയ സവിശേഷത. ഓട്ടക്കാർക്ക് പത്തു കിലോമീറ്റർ, അഞ്ചു കിലോമീറ്റർ റൂട്ടുകൾ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. അഞ്ചു കിലോമീറ്റർ റൂട്ട് ശൈഖ് സായിദ് റോഡിൽ മ്യൂസിയം ഓഫ് ഫ്യൂച്ചറിന് സമീപത്തു നിന്നാരംഭിച്ച് ബുർജ് ഖലീഫ, ദുബായ് ഓപറ വഴി സഞ്ചരിച്ച് ദുബായ് മാളിനടുത്ത് അവസാനിച്ചു.. മ്യൂസിയം ഓഫ് ഫ്യൂച്ചറിന് അടുത്തു നിന്ന് ആരംഭിച്ച പത്തു കിലോമീറ്റർ റൂട്ട് ദുബായ് കനാൽ ബ്രിജ് കടന്ന് ഡിഐഎഫ്സി ഗേറ്റിനടുത്ത് സമാപിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!