ഷാർജയിലെ അപ്പാർട്ട്മെൻ്റിൽ നിന്ന് റോഡിലേക്ക് സാധനങ്ങൾ വലിച്ചെറിഞ്ഞയാൾ അറസ്റ്റിലായി.
നൈജീരിയക്കാരനായ 32കാരനെയാണ് ഷാർജ പോലീസ് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം അൽ നഹ്ദയിലെ അഞ്ചാം നിലയിലെ അപ്പാർട്ട്മെൻ്റിൽ നിന്ന് സാധനങ്ങൾ വലിച്ചെറിഞ്ഞതിന് അറസ്റ്റ് ചെയ്തത്.
അപ്പാർട്ട്മെൻ്റിൻ്റെ ജനലിനടുത്ത് നിന്ന് കൊണ്ട് രാത്രി 7 മണിയോടെയാണ് ഇയാളുടെ “അനിയന്ത്രിതമായ” പെരുമാറ്റം ആരംഭിച്ചത്, രാത്രി 8 മണിയോടെ അത് വർധിച്ചുവെന്ന് സാക്ഷികൾ പറഞ്ഞു. റോഡിലെ കാല് നടയാത്രക്കാർക്ക് പരിക്കേൽപ്പിക്കുന്ന ഗ്ലാസ് വസ്തുക്കൾ ഉൾപ്പെടെ വിവിധ വസ്തുക്കൾ ഇയാൾ റോഡിലേക്ക് വലിച്ചെറിഞ്ഞു. അയാൾ അലറിവിളിച്ചാണ് ഇതെല്ലാം ചെയ്തിരുന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.