നവംബർ 29 വെള്ളിയാഴ്ച മുതൽ ഗ്ലോബൽ വില്ലേജിലേക്കും മറ്റ് രണ്ട് പ്രദേശങ്ങളിലേക്കും പുതിയ ബസ് സർവീസുകൾ ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് & ട്രാൻസ്പോർട്ട് അതോറിറ്റി (RTA ) ഇന്ന് ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി നേരിട്ട് ബന്ധിപ്പിക്കുന്ന റൂട്ട് 108 ആണ് ഒരു ബസ് സർവീസ്, റൂട്ട് F 63, റൂട്ട് J 05 എന്നിവയാണ് മറ്റ് രണ്ട് പുതിയ റൂട്ടുകൾ.
അൽ ഖലീജ് സ്ട്രീറ്റ്, നായിഫ് സ്ട്രീറ്റ് വഴി അൽ റാസ് മെട്രോ സ്റ്റേഷനുമായി യൂണിയൻ ബസ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ദുബായ് മെട്രോ ഫീഡർ സർവീസാണ് റൂട്ട് F 63.
നെഷാമ ടൗൺഹൗസുകളിലൂടെ കടന്നുപോകുന്ന മിറ കമ്മ്യൂണിറ്റിക്കും ദുബായ് സ്റ്റുഡിയോ സിറ്റിക്കും ഇടയിൽ ഒരു ലിങ്ക് നൽകുന്നതാണ് റൂട്ട് J 05.
റൂട്ട് 108 വെള്ളി, ശനി, ഞായർ, പൊതു അവധി ദിവസങ്ങളിലും പ്രത്യേക പരിപാടിക ദിവസങ്ങളിലും പ്രവർത്തിക്കും. സർവീസ് സമയം ഉച്ചയ്ക്ക് 2 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെയാണ്, 60 മിനിറ്റ് ഇടവേളയിൽ ഓരോ ദിശയിലും പ്രതിദിനം 11 ട്രിപ്പുകൾ നടത്തും.