യുഎഇ ദേശീയ ദിനം: ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

ദുബായ്: ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു. യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്. ഡിസംബർ 2, 3 തീയതികളിൽ പൊതു പാർക്കിംഗ് ഉപയോക്താക്കളെ ഫീസിൽ നിന്ന് ഒഴിവാക്കുമെന്നും അധികൃതർ അറിയിച്ചു.

ഡിസംബർ 4 ബുധനാഴ്ച പണമടച്ചുള്ള പാർക്കിംഗ് പുനരാരംഭിക്കും. ഷാർജയിലെ പെയ്ഡ് പാർക്കിംഗ് സോണുകളിൽ, പതിവുപോലെ നിരക്കുകൾ ബാധകമാകും. ഈ സോണുകൾ നീല വിവര ചിഹ്നങ്ങളാൽ തിരിച്ചറിയാൻ കഴിയും.

ഡിസംബർ 2 തിങ്കളാഴ്ച മുതൽ ഡിസംബർ 3 ചൊവ്വാഴ്ച അവസാനം വരെ എല്ലാ പൊതു പാർക്കിംഗുകളും സൗജന്യമായിരിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഈ വർഷം ഈദ് അൽ ഇത്തിഹാദിന് നാല് ദിവസത്തെ വാരാന്ത്യമാണ് ലഭിക്കുക. ഡിസംബർ 2, 3 തീയതികളിൽ സ്വകാര്യ, പൊതു മേഖലകൾക്ക് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചിരുന്നു. ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകളും നഴ്‌സറികളും സർവകലാശാലകളും ഡിസംബർ 2, 3 തീയതികളിൽ അടയ്ക്കും. ഡിസംബർ 4 മുതൽ സാധാരണ ക്ലാസുകൾ പുനരാരംഭിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!