ഷാര്‍ജ മീഡിയ സിറ്റിയുടെ 2024 ഏറ്റവും മികച്ച കണ്‍സള്‍ട്ടന്‍സി കമ്പനിയായി ജമാദ് ഉസ്മാന്‍ നയിക്കുന്ന എമിറേറ്റ്‌സ് ഫസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ബിസിനസ് ചെയ്ത ബിസിനസ് സെറ്റപ് കമ്പനിയായാണ് എമിറേറ്റ്‌സ് ഫസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടത്.
2025 വര്‍ഷത്തേക്കുള്ള ധാരണാപത്രവും ഒപ്പുവെച്ചു. ധാരണാപത്രത്തില്‍ എമിറേറ്റ്‌സ് ഫസ്റ്റ് സി ഇ ഒ ജമാദ് ഉസ്മാനും ഷംസ് ഫ്രീസോണ്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ റാഷിദ് സാഹുവും ഒപ്പുവെച്ചു.
നാലായിരത്തി എണ്ണൂറ് ബിസിനസ് ലൈസന്‍സുകളാണ് എമിറേറ്റ്‌സ് ഫസ്റ്റ് കഴിഞ്ഞ വര്‍ഷം ലഭ്യമാക്കിയത്. ഈ വര്‍ഷം ഏഴായിരത്തോളം ലൈസന്‍സുകളാണ് എമിറേറ്റ്‌സ് ഫസ്റ്റ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 2025 ദിര്‍ഹം (നാല്‍പ്പതിനായിരത്തിലേറെ രൂപ) ഓഫറാണ് എമിറേറ്റ്‌സ് ഫസ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തില്‍ നിന്നും യു എ ഇയില്‍ ബിസിനസ് ചെയ്യാന്‍ ലൈസന്‍സുകള്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രത്യേക ഓഫറുകളാണ് എമിറേറ്റ്‌സ് ഫസ്റ്റ് നല്‍കുകയെന്ന് ജമാദ് ഉസ്മാന്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്നും യു എ ഇയില്‍ ബിസിനസ് ലൈസന്‍സെടുക്കാനെത്തുന്നവര്‍ക്ക് ഒറ്റ ദിവസത്തിനകം ലൈസന്‍സ് ലഭ്യമാക്കുകയും നാലാം ദിവസം വിസയും അടിച്ചുകൊടുക്കുന്ന ഏറ്റവും മികച്ച കമ്പനികളിലൊന്നാണ് എമിറേറ്റ്‌സ് ഫസ്റ്റ്. മാനേജിംഗ് ഡയറക്ടര്‍ ജമാദ് ഉസ്മാന് ഈ രംഗത്ത് പത്ത് വര്‍ഷത്തിലേറെയാണഅ പ്രവര്‍ത്തി പരിചയം. ഫ്രീസോണിന്റെ പ്ലാറ്റിനം മെമ്പറായ എമിറേറ്റ്‌സ് ഫസ്റ്റ് മികച്ച ആനുകൂല്യങ്ങളാണ് പുതിയ സംരംഭങ്ങള്‍ക്ക് നല്‍കുന്നത്.
ഷാര്‍ജയിലെ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് കമ്യൂണിറ്റി ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് പ്രകാരം 2022ലെ 136.4 ബില്യന്‍ ദിര്‍ഹമോടെ 4.9 ശതമാനമായിരുന്ന വളര്‍ച്ചാ നിരക്ക് കഴിഞ്ഞ വര്‍ഷം ഏകദേശം 145.2 ബില്യന്‍ ദിര്‍ഹമിലെത്തി 6.5 ശതമാനം കടന്നു. ആഭ്യന്തര ഉത്പാദനത്തില്‍ മികച്ച വളര്‍ച്ച കൈവരിച്ചതിന്റെ ആകര്‍ഷണീയതില്‍ മുന്നേറുകയാണ് ഷാര്‍ജ മീഡിയ സിറ്റി.
ലൈസന്‍സ് ഫീസ് തവണകളായി അടക്കാനുള്ള സംവിധാനത്തോടൊപ്പം യു എ ഇയില്‍ ഒരു ലോക്കല്‍ സ്‌പോണ്‍സര്‍ ഇല്ലാതെയും മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും സ്വന്തമായി ഓഫിസ് സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്കും സംരംഭങ്ങള്‍ ആരംഭിക്കാന്‍ എമിറേറ്റ്‌സ് ഫസ്റ്റ് സഹായിക്കും. ലൈസന്‍സ് എടുക്കുന്നവര്‍ക്ക് നൂറ് ശതമാനം ഉടമസ്ഥാവകാശത്തോട് കൂടി പരമാവധി വിസ ക്വാട്ട ലഭ്യമാക്കുന്നതാണ്. ജനറല്‍ ട്രേഡിംഗ്, ഇ കൊമേഴ്‌സ്, അഡ്വര്‍ടൈസിംഗ്, ഇവന്റ് മാനേജ്‌മെന്റ്, ഫുഡ്സ്റ്റഫ് ട്രേഡിംഗ് തുടങ്ങി 800ല്‍ അധികം മേഖലയുമായി ബന്ധപ്പെട്ട ലൈസന്‍സുകള്‍ക്കാണ് എമിറേറ്റ്‌സ് ഫസ്റ്റ് സൗകര്യം ഒരുക്കുന്നത്. യു എ ഇക്ക് പുറമേ ലണ്ടന്‍, യു എസ് എന്നിവിടങ്ങളിലും എമിറേറ്റ്‌സ് ഫസ്റ്റ് ഗ്രൂപ്പിന്റെ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ഇന്ത്യയിലും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ സേവനം ലഭ്യമാകാന്‍ 9633348181, 70347 77731 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.