കാൽനടക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് ബോധവത്കരണ കാമ്പയിൻ ആരംഭിച്ചതായി അജ്‌മാൻ പോലീസ് അറിയിച്ചു.
ഗതാഗത നിയമങ്ങളുടെ പാലനം, നിശ്ചിത സ്ഥലങ്ങളിൽനിന്ന് കാൽനടക്കാർക്ക് മുൻ ഗണന നൽകേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയവയെ കുറിച്ച് റോഡ് ഉപയോക്താക്കളിൽ അവബോധം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ‘കാൽനട സുരക്ഷ’ എന്ന പേരിൽ പുതിയ കാമ്പയിൻ ആ രംഭിച്ചിരിക്കുന്നത്.
3 മാസം നീളുന്നതാണ് കാമ്പയിൻ. റോഡ് ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും റോഡ് ഉപയോക്താക്കളും കാൽനടക്കാരും നേരിടുന്ന വാഹനാപകടങ്ങൾ കുറക്കുന്നതിനുമാണ് കാമ്പയിൻ ല ക്ഷ്യമിടുന്നതെന്ന് അജ്‌മാൻ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ ലെഫ്.കേ ണൽ റാശിദ് ഖലീഫ ബിൻ ഹിന്ദി പറഞ്ഞു