2025 സമൂഹത്തിൻ്റെ വർഷമായി പ്രഖ്യാപിച്ച് യുഎഇ പ്രസിഡൻ്റ്

President declared 2025 as the year of society

2025 നെ യുഎഇയിൽ കമ്മ്യൂണിറ്റി വർഷമായി പ്രഖ്യാപിച്ച് യുഎഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.

കമ്മ്യൂണിറ്റി മെച്ചപ്പെടുത്തുന്നതിന് സംഭാവന നൽകാനും, കൈകോർക്കുക എന്ന മുദ്രാവാക്യമുയർത്തി ഈ ദേശീയ സംരഭം നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും പങ്കിട്ട ഉത്തരവാദിത്തം വളർത്തുന്നതിനും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ വളർച്ചയ്ക്കുള്ള സാധ്യതകൾ തുറക്കുന്നതിനും ഞങ്ങൾ കൈകോർത്ത് പ്രവർത്തിക്കും,” അദ്ദേഹം ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

ധീരമായ പ്രവർത്തനത്തോടൊപ്പം അഭിലാഷ ചിന്തകളും രാഷ്ട്രം “പുരോഗതിയുടെയും സമൃദ്ധിയുടെയും പ്രചോദനാത്മക മാതൃകയായി” നിലനിൽക്കുമെന്ന് ഉറപ്പാക്കാൻ സഹായിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.

“സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുക, സമൂഹത്തിലുടനീളം ഐക്യം വളർത്തുക” എന്നിങ്ങനെയുള്ള ഭാവി മുൻഗണനകൾ ഉയർത്തിക്കാട്ടുമെന്ന ലക്ഷ്യത്തോടെയുള്ള ഈ മ്മ്യൂണിറ്റി വർഷ പ്രഖ്യാപനത്തെ ദുബായ് ഭരണാധികാരി ഹിസ് ഹൈനസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രശംസിക്കുകയും ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!