യുഎഇയിൽ ഈ വാരാന്ത്യത്തിൽ അസ്ഥിരമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
NCM ന്റെ പ്രവചനമനുസരിച്ച് നാളെ ഫെബ്രുവരി 1 ശനിയാഴ്ച യുഎഇയിലെ ചില പ്രദേശങ്ങളിൽ മഴ പ്രതീക്ഷിക്കാം. ചില വടക്കൻ, കിഴക്ക് ഭാഗങ്ങളിൽ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും.
കാലാവസ്ഥാ വകുപ്പ് പറയുന്നതനുസരിച്ച്, നാളെ രാത്രിയിലും ഞായറാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായി മാറാനും ചില ആന്തരിക, തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.
രാജ്യത്ത് നേരിയതോ മിതമായതോ ആയ കാറ്റ് ചില സമയങ്ങളിൽ വീശുമെന്നും പ്രതീക്ഷിക്കുന്നു. ചിലപ്പോൾ 40 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാം.