വൻ വിലക്കുറവിൽ പുതുവർഷ വീക്ക് എൻഡ് സെയിലുമായി അറേബ്യൻ സൂപ്പർ മാർക്കറ്റ്. ജനുവരി 3 ന് ആരംഭിച്ച വിലക്കുറവിന്റെ മേള 4,5 തീയതികളിൽ തുടരുന്നു. ദുബായ് ഇന്റർനാഷണൽ സിറ്റിയിലെ ഫ്രാൻസ് ക്ലസ്റ്റർ, സ്പെയിൻ ക്ലസ്റ്റർ, പേർഷ്യൻ ക്ലസ്റ്റർ എന്നിവയിൽ പ്രവർത്തിക്കുന്ന അറേബ്യൻ സൂപ്പർ മാർക്കറ്റിൽ ആവും ഈ വമ്പിച്ച വാരാന്ത്യ വിൽപ്പന നടക്കുക.
പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, മത്സ്യം, ഇറച്ചി, പലവ്യഞ്ജനങ്ങൾ തുടങ്ങിയവയ്ക്ക് പുതുവർഷം പ്രമാണിച്ച് അതിശയിപ്പിക്കുന്ന വിലക്കുറവാണ് അറേബ്യൻ സൂപ്പർമാർക്കറ്റ് ഒരുക്കിയിരിക്കുന്നത്.
സവാള, ഉരുളകിഴങ്ങ് എന്നിവ കിലോയ്ക്ക് വെറും 1.25 ദിർഹത്തിനാണ് ഈ ഓഫർ പ്രകാരം ലഭ്യമാവുക. വാഴപ്പഴം, ഓറഞ്ച് 2.95 ദിർഹം, ആപ്പിൾ, അനാർ 4.95 ദിർഹം എന്നിങ്ങനെ പഴങ്ങളും കൂടാതെ പാൽ, പാൽപ്പൊടി,നെയ്യ്, വെളിച്ചെണ്ണ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മട്ടൻ 26.95 ദിർഹം, ബീഫ് 17.95 ദിർഹം കൂടാതെ ചെമ്മീൻ , അയില തുടങ്ങിയ മത്സ്യങ്ങളും ലഭ്യമാണ്.
അച്ചാറുകൾ, ജാമുകൾ, ആട്ട, പരിപ്പുകൾ, കടല തുടിങ്ങിയവയ്ക്കും അറേബ്യൻ സൂപ്പർ മാർക്കറ്റ് ഈ വാരാന്ത്യ വിൽപ്പന വഴി വിലക്കുറവ് പ്രഖ്യാപിച്ചു.