ദുബായിൽ നടക്കുന്ന ഐസിസി പുരുഷ ക്രിക്കറ്റ് ചാമ്പ്യൻസ് ട്രോഫി 2025 ഇന്ത്യൻ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ഇന്നലെ വൈകുന്നേരം 4 മണിക്ക് വിൽപ്പനയ്‌ക്കെത്തിച്ചപ്പോൾ ഒരു മണിക്കൂറിനുള്ളിൽ തന്നെ ടിക്കറ്റുകൾ വിറ്റുതീർന്നു. 2,000 ദിർഹം വിലയുള്ള പ്ലാറ്റിനം വിഭാഗം, 5,000 ദിർഹം വിലയുള്ള ഗ്രാൻഡ് ലോഞ്ച് വിഭാഗം ടിക്കറ്റുകളുൾപ്പെടെയാണ് ഇത്രയും വേഗം വിറ്റുതീർന്നത്.
ദുബായിയെ 2024 ഡിസംബറിൽ, ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ICC) ഇന്ത്യയുടെ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള ഒരു നിഷ്പക്ഷ വേദിയായി നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ഫെബ്രുവരി 20 ന് ഇന്ത്യ vs ബംഗ്ലാദേശ്, ഫെബ്രുവരി 23 ന് ഇന്ത്യ vs പാകിസ്ഥാൻ, മാർച്ച് 2 ന് ഇന്ത്യ vs ന്യൂസിലാൻഡ് എന്നിങ്ങനെ ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയം മൂന്ന് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും: