ആദ്യ എമിറാത്തി ബഹിരാകാശ സഞ്ചാരിയെ ചന്ദ്രൻ്റെ ഭ്രമണപഥത്തിലേക്ക് അയക്കുന്നതിന് സഹകരണ കരാറിൽ ഒപ്പ് വെച്ച് യുഎഇ

Cooperation agreement signed to send first Emirati astronaut into lunar orbit

ആദ്യ എമിറാത്തി ബഹിരാകാശ സഞ്ചാരിയെ ചന്ദ്രൻ്റെ ഭ്രമണപഥത്തിലേക്ക് അയക്കുന്നതിനുള്ള സഹകരണ കരാറിൽ ഒപ്പുവെച്ചുകൊണ്ട് യുഎഇ ബഹിരാകാശ പര്യവേഷണ അഭിലാഷങ്ങളിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പ് നടത്തി.

എമിറാത്തി ബഹിരാകാശ യാത്രികനെ അയക്കുന്നതിന് വഴിതുറക്കുന്നതിന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റററും യൂറോപ്യൻ എയ്റോസ്പേസ് കമ്പനിയായ തേൽസ് അലീനിയ സ്പേസും തമ്മിലാണ് സഹകരണ കരാറിൽ ഒപ്പുവെച്ചത്.

ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ബഹിരാകാശ, ചാന്ദ്ര പര്യവേക്ഷണ രംഗത്തെ പ്രധാന ചുവടുവെപ്പായിരിക്കും ഇതെന്നാണ് വിലയിരുത്ത പ്പെടുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!