ദുബായിലെ ലക്ഷ്വറി ട്രാൻസ്‌പോർട്ട് കമ്പനിയിലെ ഡ്രൈവർ ഒരു യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരു വർഷം തടവും നാടുകടത്തലും വിധിച്ചു.
കഴിഞ്ഞ വർഷം ഏപ്രിലിൽ ദുബായിലെ ഒരു പോളിഷ് നിവാസി ബിസിനസ് ബേ ഏരിയയിലെ ഒരു ഹോട്ടലിൽ നിന്ന് രാത്രി 9 മണിയോടെ ഒരു സ്ത്രീ വീട്ടിലേക്ക് ലക്ഷ്വറി ട്രാൻസ്‌പോർട്ട് കമ്പനിയിലെ കാർ ബുക്ക് ചെയ്തതാണ് കേസിന് ആസ്പദമായ സംഭവം.
യാത്രക്കാരി ആവശ്യപ്പെട്ട വഴി പോകുന്നതിന് പകരം ഡ്രൈവർ ഒറ്റപ്പെട്ടതും വെളിച്ചം കുറഞ്ഞതുമായ ഒരു പ്രദേശത്തേക്ക് പോകുകയും അവിടെ വച്ച് യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ആക്രമിക്കുകയുമായിരുന്നു. ഹോട്ടലിൽ നിന്ന് ഇറങ്ങിയ യാത്രക്കാരി മദ്യലഹരിയിലായിരുന്നു, ഈ അവസരം മുതലെടുത്താണ് ഡ്രൈവർ വഴി മാറി ഡ്രൈവ് ചെയ്യുകയും ഒര് മണൽ പ്രദേശത്തേക്ക് കൊണ്ടുപോയി മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തത്.
പിന്നീട് ഡ്രൈവർ ഈ യാത്രക്കാരിയെ ആ പ്രദേശത്ത് തനിച്ചാക്കി പോകുകയുമായിരുന്നു. തുടർന്ന് അടുത്തുള്ള കെട്ടിടത്തിലേക്ക് നടന്ന് മറ്റൊരു ടാക്സി വിളിച്ച് വീട്ടിലേക്ക് പോയി ഉറങ്ങുകയായിരുന്നുവെന്ന് യാത്രക്കാരി പറഞ്ഞു.
പിറ്റേന്ന് രാവിലെ, സംഭവത്തിൻ്റെ ചില ഭാഗങ്ങൾ ഓർമ്മിച്ച ശേഷം,പോലീസിനെ വിളിക്കുകയും ആക്രമണത്തെക്കുറിച്ച് അറിയിക്കുകയും ചെയ്തു. യുവതിയെ ഫോറൻസിക് മെഡിക്കൽ പരിശോധനയ്ക്ക് റഫർ ചെയ്യുകയും ഡ്രൈവറെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ചെയ്തു. പോലീസ് സ്റ്റേഷനിലെ ലൈനപ്പ് നടപടിക്രമങ്ങൾക്കിടെ യാത്രക്കാരി ഡ്രൈവറെ തിരിച്ചറിയുകയും ചെയ്തു.
പിന്നീട് ഡ്രൈവറെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ഒരു വർഷത്തെ തടവിന് ശിക്ഷിക്കാനും ശേഷം നാടുകടത്താനും കോടതി വിധിച്ചു.