ദുബായിൽ ട്രക്കിന് തീപിടിച്ച് മറ്റൊരു ട്രക്കിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ വലിയ ട്രക്കിൻ്റെ ഡ്രൈവർ മരിച്ചതായി ദുബായ് പോലീസ് ഇന്ന് വെള്ളിയാഴ്ച അറിയിച്ചു. വലിയ ട്രക്ക് തീപിടിച്ച് അതിൻ്റെ പാതയിൽ നിന്ന് മറ്റൊരു പാതയിൽ വന്ന ട്രക്കിൽ ഇടിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോയും പോലീസ് പങ്ക് വെച്ചിട്ടുണ്ട്.
സ്വന്തം സുരക്ഷയും, ചുറ്റുമുള്ളവരുടെ സുരക്ഷയും ഉറപ്പാക്കാൻ വാഹനം പതിവായി പരിപാലിക്കേണ്ടത് അനിവാര്യമാണെന്നും, വാഹനങ്ങൾ റോഡുകളിൽ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ പ്രൊഫഷണലുകളെക്കൊണ്ട് വാഹനങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ദുബായ് പോലീസ് വീണ്ടും ഈ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഓർമ്മപ്പെടുത്തി.
കഴിഞ്ഞ വർഷം യുഎഇയുടെ ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയ കണക്കുകൾ പ്രകാരം യുഎഇയിലുടനീളമുള്ള മരണങ്ങളുടെയും പരിക്കുകളുടെയും എണ്ണം (384 റോഡ് മരണങ്ങളും 6,032 പരിക്കുകളും; ആകെ 6,416) 8.3 ശതമാനം അല്ലെങ്കിൽ 496 കേസുകൾ, 2023 ൽ രേഖപ്പെടുത്തിയ 5,920 നേക്കാൾ കൂടുതലാണ്.