യുഎഇയിലെ അതോറിറ്റിയോ ബന്ധപ്പെട്ട അധികാരികളോ നൽകുന്ന ലൈസൻസില്ലാതെ വിവിധ സോഷ്യൽ മീഡിയ ചാനലുകളിലൂടെ ഖുർആൻ മനഃപാഠമാക്കൽ പ്രവർത്തനങ്ങൾ നടത്തുന്ന വിവിധ പ്ലാറ്റ്‌ഫോമുകൾക്കും വ്യക്തികൾക്കുമെതിരെ ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ്‌സ്, സക്കാത്ത് 20 ലധികം റിപ്പോർട്ടുകൾ ഫയൽ ചെയ്തു.
രാജ്യത്തെ അംഗീകൃത അധികാരികളുടെ ഔദ്യോഗിക ലൈസൻസില്ലാതെ മതബോധവുമായി ബന്ധപ്പെട്ട ഏതൊരു പ്രവർത്തനവും, ഒത്തുചേരലുകളിലും വീടുകളിലും പ്രസംഗിക്കൽ, ഖുർആൻ പഠിപ്പിക്കൽ, വ്യാഖ്യാനിക്കൽ എന്നിവ യുഎഇയിലെ നിയമങ്ങളും ചട്ടങ്ങളും കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് അതോറിറ്റി ചെയർമാൻ ഡോ. ഒമർ അൽ ദേരി പറഞ്ഞു. അത്തരം പ്രവർത്തനങ്ങൾ വെർച്വൽ സ്‌പെയ്‌സിലൂടെയോ നേരിട്ടുള്ള ഇടപെടലിലൂടെയോ നടക്കുന്നതായാലും നിരോധിച്ചിട്ടുള്ളതാണ്.