ദുബായ്: അൽ ഇത്തിഹാദ് റോഡിൽ ഭാഗികമായി ഗതാഗത നിയന്ത്രണം. ഇന്ന് അൽ ഇത്തിഹാദ് റോഡ് ഇരുദിശകളിലേക്കും അടച്ചിടുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
ഗതാഗത അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് റോഡ് ഭാഗികമായി അടച്ചിടുക. ദുബായ്ക്കും ഷാർജയ്ക്കും ഇടയിലുള്ള അഞ്ച് പാതകളിൽ മൂന്നെണ്ണം അർദ്ധരാത്രി 12 മുതൽ രാവിലെ 10 വരെ അടച്ചിടുമെന്നാണ് അറിയിപ്പ്. ഇതുവഴി യാത്ര ചെയ്യുന്നവർ ഗതാഗത നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.