നവീകരണ പ്രവർത്തനങ്ങൾ; ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഗതാതക്കുരുക്കുണ്ടാകുമെന്ന് മുന്നറിയിപ്പ്

ദുബായ്: ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഇന്ന് ഗതാതക്കുരുക്കുണ്ടാകുമെന്ന് മുന്നറിയിപ്പ്. നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ വഴി വാഹനമോടിക്കുന്നവർക്ക് കാലതാമസം നേരിടാമെന്ന് ആർടിഎ അധികൃതർ മുന്നറിയിപ്പ് നൽകി.

ഷാർജയിൽ നിന്ന് ദുബായിലേക്കുള്ള E311 സർവീസ് റോഡിലെ മൂന്ന് ലെയ്‌നുകളിൽ രണ്ടെണ്ണം ഭാഗികമായി അടച്ചിടുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി. യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും തിരക്ക് ഒഴിവാക്കാൻ അധിക യാത്രാ സമയം അനുവദിക്കണമെന്നും ഡ്രൈവർമാരോട് അധികൃതർ അഭ്യർത്ഥിച്ചു.

അതേസമയം, അൽ ഇത്തിഹാദ് റോഡിലും ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇന്ന് അൽ ഇത്തിഹാദ് റോഡ് ഇരുദിശകളിലേക്കും അടച്ചിടുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

ഗതാഗത അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് റോഡ് ഭാഗികമായി അടച്ചിടുക. ദുബായ്ക്കും ഷാർജയ്ക്കും ഇടയിലുള്ള അഞ്ച് പാതകളിൽ മൂന്നെണ്ണം അർദ്ധരാത്രി 12 മുതൽ രാവിലെ 10 വരെ അടച്ചിടുമെന്നാണ് അറിയിപ്പ്. ഇതുവഴി യാത്ര ചെയ്യുന്നവർ ഗതാഗത നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!