ഷാർജ: ഷാർജയിൽ തീപിടുത്തം. ഷാർജയിലെ പെട്രോകെമിക്കൽ, ഫൈബർ ഗ്ലാസ് പ്ലാന്റിലാണ് തീപിടുത്തം ഉണ്ടായത്. അൽ സാജാ പ്രദേശത്താണ് തീപിടുത്തം ഉണ്ടായതെന്ന് ഷാർജ സിവിൽ ഡിഫൻസ് അറിയിച്ചു. ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്ത് എത്തി തീ നിയന്ത്രണവിധേയമാക്കി.
സമയോചിതമായ ഇടപെടലിലൂടെ തീ നിയന്ത്രണ വിധേയമാക്കാനും അഗ്നിബാധ കൂടുതൽ ഇടങ്ങളിലേക്ക് പടരുന്നത് തടയാനും അധികൃതർക്ക് കഴിഞ്ഞു. ഇത്തരത്തിൽ അടിയന്തര സാഹചര്യങ്ങൾ ഉണ്ടാകുകയാണെങ്കിൽ 997 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്ന് അതോറിറ്റി താമസക്കാരോട് അഭ്യർത്ഥിച്ചു.
അതേസമയം അബുദാബിയിലെ വെയർഹൗസിലും ഇന്ന് തീപിടുത്തം ഉണ്ടായിരുന്നു. അബുദാബിയിൽ ഉണ്ടായ തീപിടുത്തത്തിൽ ആളപായമൊന്നും സംഭവിക്കുകയോ ആർക്കും പരിക്കേൽക്കുകയോ ചെയ്തിട്ടില്ല.