മറീനയിലെ തീപിടുത്തം; ദുബായ് ട്രാം സർവ്വീസ് ഭാഗികമായി നിർത്തിവെച്ചു

ദുബായ്: ദുബായ് ട്രാം സർവ്വീസ് ഭാഗികമായി നിർത്തിവെച്ചു. ദുബായ് മറീന സ്റ്റേഷനും (നമ്പർ 5) പാം ജുമൈറ സ്റ്റേഷനും (നമ്പർ 9) ഇടയിലുള്ള ദുബായ് ട്രാം സർവീസ് താൽക്കാലികമായി നിർത്തിവച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തീപിടുത്തത്തിനു ശേഷമുള്ള പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുമുള്ള മുൻകരുതൽ എന്ന നിലയിലാണ് നടപടി.

യാത്രക്കാർക്കായി ഈ സ്റ്റേഷനുകൾക്കിടയിൽ ഇതര ബസ് സർവ്വീസുകൾ നടത്തുന്നുണ്ട്. മറ്റ് സ്ഥലങ്ങളിലെ ട്രാം സർവ്വീസുകൾക്ക് തടസം ബാധകമാകില്ല. ഇവയുടെ പ്രവർത്തനങ്ങളെല്ലാം സാധാരണ ഗതിയിലാണ്.

മറീനയിലെ ബഹുനില കെട്ടിടത്തിലാണ് കഴിഞ്ഞ ദിവസം രാത്രി തീപിടുത്തം ഉണ്ടായത്. 3,800 പേരെ കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചു. അഗ്‌നി ശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

മറീന പിന്നാക്കിളിലെ 764 അപ്പാർട്ടുമെന്റുകളിൽ നിന്ന് 3,820 താമസക്കാരെയും പരിക്കുകളില്ലാതെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ദുബായ് സിവിൽ ഡിഫൻസ് ടീമുകൾക്ക് കഴിഞ്ഞു. ആറ് മണിക്കൂർ നേരമാണ് സിവിൽ ഡിഫൻസ് ടീമുകൾ രക്ഷാ പ്രവർത്തനം നടത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!