ദുബായിൽ ബഹുനില കെട്ടിടത്തിൽ തീപിടുത്തം; 3,800 പേരെ കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചു

ദുബായ്: ദുബായിൽ തീപിടുത്തം. മറീനയിലെ ബഹുനില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. 3,800 പേരെ കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചു. ഇന്നലെ രാത്രിയാണ് തീപിടുത്തം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. അഗ്നി ശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

മറീന പിന്നാക്കിളിലെ 764 അപ്പാർട്ടുമെന്റുകളിൽ നിന്ന് 3,820 താമസക്കാരെയും പരിക്കുകളില്ലാതെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ദുബായ് സിവിൽ ഡിഫൻസ് ടീമുകൾക്ക് കഴിഞ്ഞു. ആറ് മണിക്കൂർ നേരമാണ് സിവിൽ ഡിഫൻസ് ടീമുകൾ രക്ഷാ പ്രവർത്തനം നടത്തിയത്.

നിലവിൽ തീ പൂർണ്ണമായും തീ നിയന്ത്രണ വിധേയമമായി. ദുരിതബാധിതരായ താമസക്കാർക്ക് താൽക്കാലിക പാർപ്പിടം ഒരുക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. താമസക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് മുൻഗണന നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം, തീപിടുത്തത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
error: Content is protected !!