ഷോപ്പിംഗ് മാളിൽ നിന്നും ഹാൻഡ് ബാഗ് മോഷ്ടിച്ചു; വിദേശ വനിതയ്ക്ക് ശിക്ഷ വിധിച്ച് യുഎഇ കോടതി

ദുബായ്: ഷോപ്പിംഗ് മാളിൽ നിന്നും ഹാൻഡ് ബാഗ് മോഷ്ടിച്ച വിദേശ വനിതയ്ക്ക് ശിക്ഷ വിധിച്ച് കോടതി. ദുബായിലെ ഒരു മാളിലെ ആഢംബര റീട്ടെയിൽ സ്റ്റോറിൽ നിന്ന് 7,000 ദിർഹം വിലമതിക്കുന്ന ഡിസൈനർ ഹാൻഡ്ബാഗ് മോഷ്ടിച്ച യൂറോപ്യൻ വിനോദസഞ്ചാരിയായ ഒരു സ്ത്രീക്കാണ് കോടതി ഒരു മാസം തടവ് ശിക്ഷ വിധിച്ചത്. ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം ഇവരെ യുഎഇയിൽ നിന്നും നാടുകടത്തുകയും ചെയ്യും.

ഒരു പുരുഷനും നാലു സ്ത്രീകളും ഉൾപ്പെടെ അഞ്ച് വ്യക്തികൾ ഉപഭോക്താക്കളെന്ന് വ്യാജേന കടയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിസൈനർ ഹാൻഡ് ബാഗ് നഷ്ടപ്പെട്ടത്. തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി ജീവനക്കാരൻ പരാതി നൽകുകയായിരുന്നു. ഉൽപ്പന്നങ്ങളുടെ വിലയെക്കുറിച്ച് ചോദിക്കാനെന്ന വ്യാജേന ആ സംഘം തന്നോട് സംഭാഷണത്തിൽ ഏർപ്പെട്ടതായി ജീവനക്കാരൻ വ്യക്തമാക്കി. ജീവനക്കാരന് സംശയം തോന്നി, കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഘം മോഷണം നടത്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നത്.

സ്ത്രീകളിൽ ഒരാൾ വിലകൂടിയ ബാഗ് രഹസ്യമായി കൈക്കലാക്കുന്നതും സംഘത്തിലെ മറ്റുള്ളവർ ജീവനക്കാരുടെ ശ്രദ്ധ തിരിക്കുന്നതും വീഡിയോയിൽ കാണാം. ദുബായ് പോലീസിലെ ക്രിമിനൽ അന്വേഷണ സംഘം ദൃശ്യങ്ങൾ പരിശോധിക്കുകയും പ്രതിയെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായ സ്ത്രീ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!