നിർണായക നീക്കം; 2026 മുതൽ യുഎഇ മന്ത്രിസഭയിൽ ഉപദേശക അംഗമായി നാഷണൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റം പ്രവർത്തിക്കുമെന്ന് പ്രഖ്യാപനം

ദുബായ്: യുഎഇ മന്ത്രിസഭയിൽ നിർണായക മാറ്റം. 2026 ജനുവരി മുതൽ മന്ത്രിസഭയുടെയും മിനിസ്റ്റീരിയൽ ഡെവലപ്മെന്റ് കൗൺസിലിന്റെയും എല്ലാ ഫെഡറൽ സ്ഥാപനങ്ങളുടെയും സർക്കാർ കമ്പനികളുടെയും ഡയറക്ടർ ബോർഡുകളുടെയും ഉപദേശക അംഗമായി നാഷണൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റം പ്രവർത്തിക്കും. യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. ഈ കൗൺസിലുകളിലെ തീരുമാനമെടുക്കലിനെ പിന്തുണയ്ക്കുക, അവരുടെ തീരുമാനങ്ങളെക്കുറിച്ച് ഉടനടി വിശകലനം നടത്തുക, സാങ്കേതിക ഉപദേശം നൽകുക, എല്ലാ മേഖലകളിലും ഈ കൗൺസിലുകൾ സ്വീകരിക്കുന്ന സർക്കാർ നയങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് നടപടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകം നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. വരും ദശകങ്ങൾക്കായി ഒരുങ്ങേണ്ടത് അത്യാവശ്യ കാര്യമാണ്. ഭാവി തലമുറകൾക്ക് ഐശ്വര്യവും മാന്യമായ ജീവിതവും ഉറപ്പാക്കേണ്ടതും നിർബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!