സിറിയൻ അഭയാർത്ഥികൾക്ക് ശൈത്യകാല സഹായവുമായി യു എ ഇ

സിറിയൻ അഭയാർത്ഥികൾക്ക് ശൈത്യകാല സഹായവുമായി യു എ ഇ. ജോർദാൻ,ലബനൻ, ഇറാഖ്,ഗ്രീസ്,ഈജിപ്ത് എന്നീ രാജ്യങ്ങളിൽ അഭയാർഥികളായി കഴിയുന്ന സിറിയക്കാർക്കാണ് തണുപ്പുകാലത്തെ അതിജീവിക്കാനുള്ള സാധനങ്ങൾ വിതരണം ചെയ്യാൻ യു എ ഇ ഒരുങ്ങുന്നത്. എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ ചെയർമാൻ ഷെയ്ഖ് ഹംദാൻ ബിൻ സായിദിന്റെ നേതൃത്വത്തിൽ ആയിരിക്കും ഈ പ്രവർത്തനം.

2011 മുതൽ സിറിയയിൽ നിന്നും പലായനം ചെയ്തവർ വിവിധ രാജ്യങ്ങളിൽ ഇന്നും അഭയാർഥികളായി കഴിയുകയാണ്. കൊടും തണുപ്പിൽ ഇവർക്ക് സഹായം എത്തിക്കുക എന്നതാണ് യു എ ഇ ലക്ഷ്യമിടുന്നത്. അവരുടെ ജീവിത നിലവാരം ഉയർത്താൻ വേണ്ടിയുള്ള ബൃഹത് പദ്ധതിയുടെ ഭാഗമാണിത്.

4 മില്യൺ ഡോളറിന്റെ സഹായമാകും യു എ ഐ എത്തിക്കുക. ഏതാണ്ട് 5.5 മില്ല്യണിലധികം ആളുകളാണ് അയൽ രാജ്യങ്ങളിൽ അഭയാർഥികളായി കഴിയുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!