യു എ ഇയുടെ സംസ്ക്കാരവും പാരമ്പര്യവും വരച്ചു കാട്ടിയ പ്രൗഢഗംഭീരമായ ഉദ്ഘാടനച്ചടങ്ങുമായി ഏഷ്യൻ കപ്പ് ഫുട്ബാൾ മൽസരങ്ങൾക്ക് തുടക്കമായി. അബുദാബി സായിദ് സ്പോർട് സിറ്റി സ്റ്റേഡിയത്തിൽ വൻ ജനാവലിയാണ് ഉദ്ഘടനം കാണാൻ എത്തിയത്. ലോകപ്രശസ്ത യു.എ.ഇ സംഗീതജ്ഞരായ ഹുസൈൻ അൽ ജാസ്മി, ബാൽഖീസ് അഹ്മ്മദ് ഫത്തി, ഇയ്ദ അൽ മെൻഹാലി എന്നിവരുടെ സംഗീത പരിപാടികൾ അതിനോടനുബന്ധിച്ചു നടന്നു. യു.എ.ഇയിൽ നിന്നും ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 600 ഓളം കലാകാരന്മാരുടെ പ്രകടനങ്ങൾ നടന്നു.
പരമ്പരാഗത നൃത്തച്ചുവടുകളുമായി മൈതാനത്തിലെത്തിയ എമറാത്തി കലാകാരന്മാരുടെ പ്രകടനം ശ്രദ്ധേയമായി. ആതിഥേയരായ യു.എ.ഇയും ബഹ്റൈനും തമ്മിലായിരുന്നു ആദ്യ മൽസരം. കളിയിൽ ഇരുവരും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു.