ഓട്ടിസം ബാധിച്ച കുട്ടികൾക്കായി ദുബായിലെ ബസ് സ്റ്റേഷനുകളിൽ സെൻസറി റൂമുകൾ തുറന്നു

Sensory rooms open at Dubai bus stations for children with autism

ദുബായ്: ഭിന്നശേഷിക്കാരായ ആളുകൾക്ക്, പ്രത്യേകിച്ച് ഓട്ടിസം ബാധിച്ച കുട്ടികൾക്ക്, മൊബിലിറ്റി അനുഭവം മെച്ചപ്പെടുത്തുന്നതിനായി ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അൽ സത്വ, ഊദ് മൈത ബസ് സ്റ്റേഷനുകളിൽ സെൻസറി റൂമുകൾ ഇപ്പോൾ അവതരിപ്പിച്ചിട്ടുണ്ട്.

ഉച്ചത്തിലുള്ള അനൗൺസ്‌മെന്റുകൾ, തിളക്കമുള്ള ലൈറ്റുകൾ, അപരിചിതരുടെ തിരക്ക് എന്നിവയാൽ ഓട്ടിസം ബാധിച്ച ഒരു കുട്ടിക്ക് ഒരു ബസ് സ്റ്റേഷൻ ഒരു പേടിസ്വപ്നമായിരിക്കും. ഇതിനെ നിരാകരിക്കാനാണ് നൂതനവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ സേവനങ്ങൾ നൽകുന്നതിനായി ആർ‌ടി‌എ ഈ പദ്ധതി കൊണ്ടുവന്നത്.

ഓട്ടിസം ബാധിച്ച കുട്ടികളുടെ ആവശ്യങ്ങൾക്കനുസരിച്ച് വിശ്രമവും ഉത്തേജനവും സന്തുലിതമാക്കുന്ന ഉദ്ദേശ്യത്തോടെ രൂപകൽപ്പന ചെയ്തതാണ് ഈ സെൻസറി റൂമുകൾ.

ശാന്തമായ ഒരു മാനസികാവസ്ഥ സൃഷ്ടിക്കുന്നതിനായി നിറം മാറ്റുന്ന മൃദുവായ, താഴ്ന്ന നിലയിലുള്ള ലൈറ്റുകൾ, ചെറിയ രീതിയിലുള്ള സംഗീതം, പ്രകൃതി ദൃശ്യങ്ങൾ, നിറച്ചായങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കുട്ടികളുടെ ശാരീരിക ആശ്വാസത്തിനായി ഇന്ററാക്ടീവ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!