ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പെട്രോകെമിക്കൽ കയറ്റുമതി നിർത്തിവെക്കുന്നതായി ഇറാൻ അറിയിച്ചു.
ആഭ്യന്തര വിതരണത്തിന് മുൻഗണന നൽകുന്നതിനും അസംസ്കൃത വസ്തുക്കളുടെ ക്ഷാമം തടയുന്നതിനുമായാണ് എല്ലാ പെട്രോകെമിക്കൽ കയറ്റുമതിയും നിർത്തിവച്ചതെന്ന് സാമ്പത്തിക പത്രമായ ഡോന്യ-ഇ-എക്തെസാദ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ നിരവധി പെട്രോകെമിക്കൽ കേന്ദ്രങ്ങൾ ആക്രമിച്ചതിനെത്തുടർന്ന് ഉത്പാദനം തടസ്സപ്പെട്ടിരുന്നു.






