ഭീരുത്വം നിറഞ്ഞ ഇറാനിയൻ ആക്രമണങ്ങൾ ആവർത്തിക്കുന്നത് തടയുന്നതിനും ജിസിസി രാജ്യങ്ങൾക്കെതിരായ ഇറാൻ ആക്രമണത്തിന് ശേഷം നഷ്ടപരിഹാരം ലഭിക്കുന്നതിനുമുള്ള ഗ്യാരണ്ടി തേടാൻ യുഎഇക്ക് അവകാശമുണ്ടെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ മുഹമ്മദ് ഗർഗാഷ് പറഞ്ഞു.
ഇറാൻ ഭരണകൂടം ഗൾഫിലെ എല്ലാവരെയും ആക്രമിച്ചു, ഇടനിലക്കാരായി പ്രവർത്തിക്കുന്നവരെ പോലും,” ദുബായ് പ്രസ് ക്ലബ് സംഘടിപ്പിച്ച ഒരു മാധ്യമ സമ്മേളനത്തിൽ ഗർഗാഷ് പറഞ്ഞു.
പ്രാദേശിക സ്ഥിരതയ്ക്കു നേരെയുള്ള വ്യാപകമായ ആക്രമണമായിരുന്നെന്ന് ഗർഗാഷ് വിശേഷിപ്പിച്ചു. മധ്യസ്ഥരും അവരുമായി നയതന്ത്രപരവും സാമ്പത്തികവുമായ ബന്ധം പുലർത്തുന്നവരും ഉൾപ്പെടെ ഇറാൻ എല്ലാ ജിസിസി രാജ്യങ്ങളെയും ലക്ഷ്യം വച്ചിരുന്നു,
ഇറാന്റെ ആണവ പദ്ധതി, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവയെക്കുറിച്ച് യുഎഇക്ക് വ്യക്തമായ ആശങ്കകളുണ്ടായിരുന്നു. ഇറാനെ ആക്രമിച്ചതിൽ ഗ്യാരണ്ടികളും നഷ്ടപരിഹാരവും ഇറാന് തേടാമെങ്കിൽ , തങ്ങളെ ഇറാൻ അക്രമിച്ചതിനെതിരെ ഗ്യാരണ്ടിയും നഷ്ടപരിഹാരവും ആവശ്യപ്പെടാൻ യുഎഇക്ക് തുല്യ അവകാശമുണ്ടെന്ന് ഗർഗാഷ് അഭിപ്രായപ്പെട്ടു.
40 ദിവസത്തെ ഇറാനിയൻ ആക്രമണത്തിൽ എമിറാത്തി സമൂഹം പ്രതിരോധശേഷിയും ഐക്യവും നിലനിർത്തിയതായി ചൂണ്ടിക്കാട്ടി, യുഎഇ യുദ്ധം ആഗ്രഹിച്ചിട്ടില്ലെന്നും എന്നാൽ ഉറച്ചുനിന്നുകൊണ്ടാണ് പ്രതികരിച്ചതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
“പല അറബ് സമൂഹങ്ങളും ഇസ്രായേലിനെ തങ്ങളുടെ ആദ്യ ശത്രുവായി കാണുന്നുവെന്ന് ഞങ്ങൾ പൂർണ്ണമായും മനസ്സിലാക്കുന്നു, എന്നിരുന്നാലും ഇറാൻ ജിസിസി രാജ്യങ്ങൾക്കെതിരെ ആയിരക്കണക്കിന് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതിനുശേഷം ഗൾഫിലെ കാഴ്ചപ്പാടുകൾ വ്യത്യസ്തമായിരിക്കാം. അതുകൊണ്ടാണ് ഞങ്ങൾ ഇറാനെ വിശ്വസിക്കാത്തതും അതിനെ ഒരു പ്രധാന ശത്രുവായി കാണുന്നതും,” ഗർഗാഷ് പറഞ്ഞു.






