തൃശ്ശൂർ വെടിക്കെട്ട് പുര അപകടം : മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 50,000 രൂപയും സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്.

Thrissur fireworks display accident_ Lulu Group announces Rs. 1 lakh assistance to the families of the deceased and Rs. 50,000 to the injured.

തൃശ്ശൂർ വെടിക്കെട്ട് പുര അപകടത്തിൽപ്പെട്ടവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. ലുലു ​ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും. ജില്ലാ കളക്ടർ മുഖേന സഹായം നൽകുമന്ന് എംഎ യൂസഫലി അറിയിച്ചു.

നേരത്തെ സർക്കാരും ധനസഹായം പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ നൽകും. സിഎംആർഡിഎഫിൽ നിന്നും 10 ലക്ഷം എസ്ഡ‍ിആർഎഫിൽ നിന്നും 4 ലക്ഷം രൂപയും നൽകും പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചു. ചികിത്സ ചെലവ് മുഴുവൻ സർക്കാർ വഹിക്കും. പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
error: Content is protected !!