അബുദാബിയിലെ രണ്ട് പുതിയ ഡാർബ് ടോൾ ഗേറ്റുകൾ നാളെ മെയ് 4 മുതൽ പ്രവർത്തനസജ്ജമാകും.
പ്രധാന റോഡുകളിലെ ഗതാഗതം വർദ്ധിപ്പിക്കുന്നതിനും റോഡ് നെറ്റ്വർക്ക് ഉപയോഗത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമുള്ള തലസ്ഥാനത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ ടോൾ സംവിധാനം.
അബുദാബി നഗരത്തിന് പുറത്തേക്കു ടോൾ സംവിധാനം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി ദുബായ് -അബുദാബി ഹൈവേയിൽ ഗന്തൂത്തിലും, അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ അൽഖുറമിലുമാണ് ടോൾ ഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. ഓരോ തവണ കടന്നുപോകുന്നതിനും 4 ദിർഹമാണ് നിരക്ക്.
ഈ ഗേറ്റുകൾ തിരക്കേറിയ സമയങ്ങളിൽ പ്രധാന റോഡുകളിലെ ഗതാഗതം വർദ്ധിപ്പിക്കുകയും റോഡ് ഉപയോഗ കാര്യക്ഷമത മെച്ചപ്പെടുത്തുകയും തിരക്ക് കുറയ്ക്കുകയും ചെയ്യുന്നു.





