ഈ ശബ്ദങ്ങൾ കേട്ട് പരിഭ്രാന്തരാകേണ്ട; ജനങ്ങൾക്ക് നിർദ്ദേശവുമായി അധികൃതർ

ഫുജൈറ: ഫുജൈറ എമിറേറ്റിലെ ചില പ്രദേശങ്ങളിൽ കേൾക്കുന്ന ശബ്ദങ്ങൾ രാജ്യത്തെ ലക്ഷ്യംവെച്ചുള്ള വ്യോമാക്രമണങ്ങൾ വിജയകരമായി പരാജയപ്പെടുത്തുന്നതിന്റെ ഫലമാണെന്ന് വ്യക്തമാക്കി അധികൃതർ. ഇത്തരം ശബ്ദങ്ങൾ കേട്ട് പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അധികൃതർ പറഞ്ഞു. ജനങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ നേടണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികളെ യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നേരിടുന്നതായി അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെ 6:36-ഓടെയാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഇതുസംബന്ധിച്ച ജാഗ്രതാ നിർദ്ദേശം നൽകിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട സ്‌ഫോടന ശബ്ദങ്ങൾ മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ച് തകർക്കുന്നതിന്റേതാണെന്ന് പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!