ഏകീകൃത അക്കാദമിക് കലണ്ടർ പ്രകാരം ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെയ് 25 തിങ്കളാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെ ഈദ് അൽ അദ്ഹ അവധി ആയിരിക്കുമെന്ന് ദുബായ് വിദ്യാഭ്യാസ അധികൃതർ അറിയിച്ചു. ജൂൺ 1 തിങ്കളാഴ്ച ക്ലാസുകൾ പുനരാരംഭിക്കുകയും ചെയ്യും.
ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം, ഈദ് അൽ അദ്ഹ, 2026 മെയ് 27 ബുധനാഴ്ച ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.






