അബുദാബിയിലേക്ക് 280 യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ എത്തിഹാദ് വിമാനത്തിൽ A320 (A6-EIT) സാങ്കേതികതകരാറിനെത്തുടർന്ന് തിരിച്ചിറക്കി.
ഇന്ന് മെയ് 12 ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം. തുടർന്ന് യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കാൻ സാധിച്ചതായാണ് വിമാനത്താവള അധികൃതർ വിശദമാക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. രാവിലെ 10.15നായിരുന്നു വിമാനം ടേക്ക് ഓഫ് ചെയ്യേണ്ടിയിരുന്നത്.
അതേസമയം ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെടാൻ ഒരുങ്ങുകയായിരുന്ന തങ്ങളുടെ വിമാനത്തിൽ തീപിടുത്തമുണ്ടായതായി മാധ്യമ റിപ്പോർട്ടുകൾ വന്നത് എത്തിഹാദ് എയർവേയ്സ് നിഷേധിച്ചു.
സാങ്കേതിക തകരാർ കാരണം വിമാനം പുറപ്പെടുന്നതിന് മുമ്പ് ഗേറ്റിൽ തിരിച്ചെത്തിയതായും വിമാനത്തിൽ തീപിടുത്തമൊന്നും ഉണ്ടായിട്ടില്ലെന്നും എയർലൈൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.






