യുഎഇയിൽ മെയ് 17ന് ദുൽ ഹിജ്ജ ചന്ദ്രക്കല നിരീക്ഷിക്കുമെന്ന് യുഎഇ ഫത്വ കൗൺസിൽ

The Fatwa Council says that the Dhul Hijjah crescent will be sighted on May 17th for this purpose.

ഇസ്ലാമിക ചാന്ദ്ര കലണ്ടറിലെ 12-ാമത്തെയും അവസാനത്തെയും മാസമായ ദുൽ ഹിജ്ജയിലെ ചന്ദ്രക്കല 2026 മെയ് 17ന് നിരീക്ഷിക്കുമെന്ന് യു എ ഇ എമിറേറ്റ്സ് കൗൺസിൽ ഫോർ ഫത്‌വ പ്രഖ്യാപിച്ചു.

യുഎഇയിലുടനീളമുള്ള ദേശീയ നിരീക്ഷണാലയങ്ങളുമായും കേന്ദ്രങ്ങളുമായും ഏകോപിപ്പിച്ചാണ് ചന്ദ്രക്കല നിരീക്ഷണം നടത്തുകയെന്ന് കൗൺസിൽ അറിയിച്ചു. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രവുമായി സഹകരിച്ച് ഖത്ം സൈറ്റിംഗ്, ദുബായ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ച് ദുബായ് സൈറ്റിംഗ്, ഷാർജ ബഹിരാകാശ, ജ്യോതിശാസ്ത്ര കേന്ദ്രവുമായി സഹകരിച്ച് ഷാർജ സൈറ്റിംഗ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഏറ്റവും പുതിയ രീതികളും ആധുനിക സാങ്കേതികവിദ്യകളും ഉപയോഗിച്ചാണ് ഈ പ്രക്രിയ നടത്തുക.

എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാന്റെ കണക്കുകൂട്ടലുകൾ അനുസരിച്ച് ദുൽ ഹിജ്ജ മാസത്തിലെ അമാവാസി 2026 മെയ് 17 ഞായറാഴ്ച അർദ്ധരാത്രിക്ക് ശേഷം കൃത്യം 12:01 ന് ഉണ്ടാകുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.

അതിനാൽ ദുൽ ഹിജ്ജ 1 മെയ് 18 തിങ്കളാഴ്ചയും, അറഫാ ദിനം മെയ് 26 ചൊവ്വാഴ്ചയും ബലിപെരുന്നാൾ മെയ് 27 ബുധനാഴ്ചയും ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. യുഎഇയിലെ പൊതു അവധി കലണ്ടർ അനുസരിച്ച് അറഫാ ദിനത്തിലും പെരുന്നാളിന്റെ ആദ്യ മൂന്ന് ദിവസങ്ങളിലും അവധിയായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!