റാസൽഖൈമയിൽ 3 സ്ത്രീകളെ ഇടിച്ചിട്ട് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഡ്രൈവറെ അഞ്ച് മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തു.
ഇന്നലെ ചൊവ്വാഴ്ച പുലർച്ചെ 1.30 ഓടെ അൽ ജസീറ അൽ ഹംറ പ്രദേശത്ത് ആണ് മൂന്ന് സ്ത്രീകൾ ഉൾപ്പെട്ട വാഹനാപകടത്തിൽ നിന്ന് ഡ്രൈവർ ഓടി രക്ഷപ്പെട്ടത്. തുടർന്ന് ഏഷ്യൻ വംശജനായ ഡ്രൈവറെ റാസൽഖൈമ പോലീസ് അഞ്ച് മണിക്കൂറിനുള്ളിൽ കണ്ടെത്തി തന്നെ അറസ്റ്റ് ചെയ്തു.
അപകടത്തിന് ഉത്തരവാദിയായ ഏഷ്യൻ ഡ്രൈവർ അപകടം നടന്നയുടനെ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. പ്രത്യേക സംഘങ്ങൾ സ്ഥലത്തേക്ക് വേഗത്തിൽ നീങ്ങിയതായും പ്രതിയെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനുമായി ഒരു സംയുക്ത ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായും അധികൃതർ പറഞ്ഞു.






